Posts

നെട്ടൂര്‍ ഇടവക

I.H.M. Church Nettoor നെട്ടൂരിലെ ആദ്യ ക്രൈസ്തവ ദേവാലയമായവും നെട്ടൂര്‍ ഇടവകയും ആരംഭിച്ചത് വെണ്ടുരുത്തിയില്‍ നിന്നും നെട്ടൂരിലേക്ക് കുടിയേറിയ ലത്തീന്‍ കത്തോലിക്കരാണ്. എം.എസ്. അഗസ്റ്റിന്‍        നവീകരിച്ച വിമലഹൃദയ മാതാവിന്റെ ദേവാലയം ( IHM Church, Nettoor 2014) നെട്ടൂരിലെ ആദ്യ ക്രൈസ്തവ ദേവാലയമായ ‘ വിമലഹൃദയ മാതാവിന്റെ ദേവാലയ ’ വും (Immaculated Heart of Mary’s Church) നെട്ടൂര്‍ ഇടവകയും ആരംഭിച്ചത് വെണ്ടുരുത്തിയില്‍ നിന്നും നെട്ടൂരിലേക്ക് കുടിയേറിയ ലത്തീന്‍ കത്തോലിക്കരാണ്.   1939- ല്‍ ആരംഭിച്ച രണ്ടാം ലോകമഹായുദ്ധത്തില്‍ ഇന്ത്യയെ ഭരിച്ചിരുന്ന ബ്രിട്ടനും പങ്കാളിയായിരുന്നു. മൂന്നുചുറ്റും സമുദ്രമുള്ള തെക്കേ ഇന്ത്യയില്‍ നാവികാക്രമണത്തിനും പ്രതിരോധത്തിനുമുള്ള സാധ്യത ഏറെയാതിനാല്‍ സൈനികാവശ്യത്തിന് ഏറ്റവും ഉചിതമായ സ്ഥലമായി സര്‍ക്കാര്‍ കണ്ടത് കൊച്ചിയിലെ വെണ്ടുരുത്തിയാണ്. സൈനിക സുരക്ഷാനിയമം ഉപയോഗിച്ച് 1942-44   കാലത്ത് വെണ്ടുരുത്തിയില്‍ ഇടവകപ്പള്ളിയുടെ സമീപപ്രദേശവും വാത്തുരുത്തിയുമൊഴിച്ച് , വിശുദ്ധ കുരിശിന്റെ ദേവാലയവും കടല്‍ക്കര മാതാവിന്റെ കപ്പേളയും ഉള്‍പ്പെ
Recent posts